Monday, 25 May 2015


ലവ് ഹോർമോ

        പ്രണയം അതിതീവ്ര്യമായ ഒരു വികാരമാണ് . ഒരാളുടെ സ്വഭാവത്തെയും ചിന്തയെയും സ്വപ്നങ്ങളെയും വരെ മാറ്റിമറക്കാൻ പോലും കഴിവുള്ള ഒരു തരം വികാരം. ഇതിനു കാരണം ശരീരത്തിൽ ഉണ്ടാകുന്ന വ്യതിയാനം മാത്രമാണ്.
നാം മനസ്സിലാക്കേണ്ട ഒരു പൊതു സത്യം എന്താണെന്നു വച്ചാൽ, ഏതൊരു ആണും പെണ്ണും  ദീർഘകാലം  അടുത്ത് ഇടപഴുകിയാൽ ഒരു അടുപ്പം ഉണ്ടാക്കും  അങ്ങനെയാണ്  നല്ല friendship ഉണ്ടാക്കുന്നത്. പക്ഷേ ശ്രദ്ധിച്ചിലെങ്കിൽ  friendship പ്രണയത്തിലേക്ക് വഴിമാറും. ഇതിനു കാരണം  തലച്ചോറിലെ  ന്യൂറോ കെമിക്കൽസ് ആണ്. പ്രായമോ വിദ്യഭ്യാസ യോഗ്യതയോ സ്റ്റാറ്റസോ സ്വാഭാവികമായും അവിടെ പ്രണയത്തെ  തടുത്ത് നിർത്തില്ല. തല വച്ചു  കൊടുത്താൽ തലയ്ക്കകത്തിരിക്കുന്ന കെമിക്കലുകൾ പ്രണയത്തിനു  കണ്ണില്ല എന്ന അവസ്ഥ യിലൂടെ ഏതു  വ്യക്തിയേയും കടത്തിവിടും.
ആണ്‍കുട്ടിയും പെണ്‍കുട്ടിയും മാതാപിതാക്കളോട് റിബൽ  സ്വഭാവം കാണിക്കുകയും താനിഷ്ട്ടപെടുന്ന ആളെ കണ്ണും അടച്ച് വിശ്വസിച്ച് പോകുന്നതുമെല്ലാം ഓക്സിടോസിൻ  വാസോപ്രസിൻ  എന്നീ കെമിക്കലുകളുടെ മാജിക്കാണ്.  അടുത്തിരിക്കാനും ചാരി യിരിക്കാനും  കെട്ടിപ്പിടിക്കാനും ഈ കെമിക്കലുകൾ  തോന്നിച്ചു കൊണ്ടിരിക്കും. ലവ് ഹോർമോണുകൾ  ഉയർത്തിവിടുന്ന ഓളങ്ങളാണ് ശാരീരിക  ബന്ധത്തിലേക്കും  അടുപ്പത്തിലെക്കും  ഏതു റിസ്കിലേക്കും കമിതാക്കളെ തള്ളിവിടുന്നത്.
ഈ വഴിതെറ്റിക്കുന്ന ലവ് ഹോർമോണുകൾ ഉയർത്തുന്ന വികാരങ്ങളെ  വിവേകം കൊണ്ട് മാത്രമേ നേരിടാൻ പറ്റൂ അത് ഓരോ വ്യക്തിയും തീർച്ചയായും മനസിലാകെണ്ടിയിരിക്കുന്നു.